Kerala
കളമശ്ശേരിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്.
കൊച്ചി| കളമശ്ശേരിയില്‍ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. എച്ച്എംടി ജംഗ്ഷന്‍-മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്എംടി കമ്പനിക്ക് സമീപത്തെ വളവിലാണ് അപകടം നടന്നത്.
മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്നു വരികയായിരുന്ന ബസും കളമശ്ശേരി ഭാഗത്തുനിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ബസ് ഡ്രൈവറെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ലോറി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.







