Connect with us

Kerala

നാദാപുരത്ത് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനം; വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നു

വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു

Published

|

Last Updated

കോഴിക്കോട്  | നാദാപുരത്ത് റാഗിങ്ങില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. നാദാപുരം എം ഇ ടി കോളേജ് വിദ്യാര്‍ഥി നിഹാല്‍ ഹമീദാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ അക്രമത്തിന് ഇരയായത്. രക്ഷിതാക്കള്‍ നാദാപുരം പോലീസില്‍ പരാതി നല്‍കി.ഇക്കഴിഞ്ഞ 26 നാണ സംഭവം.

വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് നിഹാല്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. നിഹാലിന്റെ ഇടത് ചെവിയിലെ കര്‍ണപുടം തകര്‍ന്നു. പതിനഞ്ചംഗ സീനിയര്‍ വിദ്യാര്‍ഥികളാണ് മര്‍ദ്ദിച്ചത്. ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് നിഹാല്‍.പരിക്കേറ്റ നിഹാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്. കേള്‍വിശക്തി വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ വേണമെന്നാണ് പറഞ്ഞിരിക്കുന്നത്

 

Latest