National
വിദേശ പര്യടനം ഗംഭീരം; കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ എന്തു നടപടിയെന്ന ചോദ്യം ബാക്കിയെന്ന് ബ്രിട്ടാസ് എം പി
കശ്മീരിലെ ജനതയുടെ അവസ്ഥ വളരെ കഷ്ടമാണ്. പതിനായിരത്തില്‍ അധികം കുതിര സവരിക്കാര്‍ പ്രതിസന്ധിയിലാണ്. കശ്മീരില്‍ മുഖ്യമന്ത്രിക്ക് പോലും നിര്‍ണായക യോഗങ്ങളിലേക്ക് ക്ഷണം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം വിദേശ രാജ്യങ്ങളില്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ പര്യടനം ഗംഭീരമായി നടന്നുവെങ്കിലും രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് നടപടി എന്ന ചോദ്യം ബാക്കിയാണെന്നു സംഘത്തില്‍ അംഗമായിരുന്ന ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. കശ്മീര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ ജനതയുടെ അവസ്ഥ വളരെ കഷ്ടമാണ്. പതിനായിരത്തില്‍ അധികം കുതിര സവരിക്കാര്‍ പ്രതിസന്ധിയിലാണ്. കശ്മീരില്‍ മുഖ്യമന്ത്രിക്ക് പോലും നിര്‍ണായക യോഗങ്ങളിലേക്ക് ക്ഷണം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ പര്യടനത്തിന് പോകുന്നതിനു മുമ്പ് തന്നെ ചില വിഷയങ്ങളിലെ എതിര്‍പ്പ് ഉന്നയിച്ചതാ ണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പോയ ആരും എന്തുകൊണ്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുന്നില്ല എന്ന് ചോദിക്കുന്നില്ല.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ സല്‍മാന്‍ ഖുര്‍ഷിദ് വിദേശത്ത് സ്വാഗതം ചെയ്തു. ഇപ്പൊള്‍ കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ ഒരു നിലപാട് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
വിദേശ പര്യടനം കഴിഞ്ഞു , എല്ലാവരും എത്തി, ഇനി ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരും ഇടപെടണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
ജനങ്ങളെ വിശ്വസിച്ച് ഇനിയെങ്കിലും ഓപ്പറേഷന്‍ സിന്ദൂറില്‍ ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് വിശദാംശങ്ങള്‍ പുറത്ത് വിടണം. പ്രതിനിധി സംഘത്തിലെ അംഗങ്ങളെ ആലിംഗനം ചെയ്തത് കൊണ്ട് എല്ലാം ആയില്ല. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം എന്ന് ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.