Connect with us

National

അഹമ്മദാബാദ് വിമാന ദുരന്തത്തിനിടയാക്കിയ യഥാര്‍ഥ കാരണം കണ്ടെത്തണം; ഇസ്‌റാഈല്‍ ലോകഭീകരനായി മാറുന്നുവെന്നും എംഎ ബേബി

കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി |  അഹമ്മദാബാദിലെ വിമാന ദുരന്തത്തിനിടയാക്കിയതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി .ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈകാതെ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും എംഎ ബേബി പറഞ്ഞു.

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തേയും എംഎം ബേബി അപലപിച്ചു. ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്നതാണ് ആക്രമണം. ആക്രമണം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഗസ്സയില്‍ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇസ്‌റാഈല്‍ ലോകഭീകരനായി മാറുന്നവെന്നും എം എ ബേബി ആരോപിച്ചു

 

Latest