Saudi Arabia
സഊദിയില്‍ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ജനുവരിയില്‍ കുറഞ്ഞത് 1.8 ശതമാനം
ജനുവരിയില്‍ അവസാനിച്ച ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ സാമ്പത്തികവലോകന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും കുറവ് രേഖപ്പെടുത്തിയത്.
ദമാം | സഊദി അറേബ്യയില്‍ പണപ്പെരുപ്പം കുറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ സാമ്പത്തികവലോകന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും കുറവ് രേഖപ്പെടുത്തിയത്.
ഭവന വാടകയാണ് ഉപഭോക്തൃ ചെലവുകളുടെ പ്രധാന ഘടകമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 1.8 ശതമാനമായാണ് പണപ്പെരുപ്പത്തില്‍ കുറവ് വന്നിരിയ്ക്കുന്നത് .ഇത് വില സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന്റെ സൂചനയായാണ് കണക്കാണുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം, ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ ശരാശരി വില ജനുവരിയില്‍ 4.2 ശതമാനവും ഗതാഗതം 1.5 ശതമാനവും റസ്റ്റോറന്റ്, താമസ സേവന വിലകളില്‍ 1 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്
റിപ്പോര്‍ട്ട് അനുസരിച്ച്, വ്യക്തിഗത പരിചരണം, സാമൂഹിക സംരക്ഷണം, മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും ചെലവുകള്‍ ജനുവരിയില്‍ വര്‍ഷം തോറും 7.9 ശതമാനം വര്‍ധനവും, ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവന ചെലവുകള്‍ 3.3 ശതമാനവും,പാക്കേജ് അവധിക്കാല ചെലവുകളില്‍ 3.7 ശതമാനവും വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷണപാനീയങ്ങളുടെ വില വര്‍ഷം തോറും 0.2 ശതമാനം വര്‍ദ്ധനാവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍, പതിവ് ഗാര്‍ഹിക അറ്റകുറ്റപ്പണികള്‍ എന്നിവയുടെ വില ജനുവരിയില്‍ 0.3 ശതമാനവും, ആരോഗ്യ സംരക്ഷണ മേഖലയില്‍ 0.1 ശതമാനവും കുറവ് രേഖപ്പെടുത്തി
പ്രതിമാസ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സഊദി അറേബ്യയുടെ സിപിഐ 2025 ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ 0.2 ശതമാനമാണ് വര്‍ദ്ധിച്ചത്


