Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണം, അല്ലെങ്കില്‍ അതിന് അശക്തരാണെന്ന് തുറന്ന് പറയണം; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

വായ്പ എഴുതിത്തള്ളാന്‍ പറ്റില്ലെങ്കില്‍ അതു പറയാനുള്ള ധൈര്യം കേന്ദ്രം കാണിക്കണമെന്ന് കോടതി

Published

|

Last Updated

കൊച്ചി |  മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെയാണ് കോടതിയുടെ വിമര്‍ശം.വായ്പ എഴുതിത്തള്ളാന്‍ പറ്റില്ലെങ്കില്‍ അതു പറയാനുള്ള ധൈര്യം കേന്ദ്രം കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം അത്തരമൊരു നടപടി എടുക്കാന്‍ അശക്തരാണ് എന്ന് തുറന്നു പറയേണ്ടി വരും. പറ്റില്ലെങ്കില്‍ ഇല്ലെന്ന് പറയാനുള്ള ധൈര്യം കേന്ദ്രസര്‍ക്കാര്‍ കാണിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അല്ല, കേന്ദ്ര സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്- ഹൈക്കോടതി നിരീക്ഷിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. ഇക്കാര്യത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശിപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത നിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് മാര്‍ച്ചില്‍ ഒഴിവാക്കിയിരുന്നു. ഇക്കാര്യം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെതിരെയാണ് കോടതി അതിരൂക്ഷമായി പ്രതികരിച്ചത്.

---- facebook comment plugin here -----

Latest