Connect with us

National

ഇറാന്‍ ഇസ്‌റാഈല്‍ സംഘര്‍ഷം; നിരവധി വിമാനങ്ങള്‍ തിരിച്ചു വിളിച്ചു, പട്ടിക പുറത്തുവിട്ട് എയര്‍ ഇന്ത്യ

ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനും ഇസ്‌റാഈലും വ്യോമ പാത അടച്ചതോടെയാണ് വിമാനങ്ങള്‍ തിരിച്ചുവിളിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി  | ഇറാന്‍ – ഇസ്‌റാഈല്‍ സംഘര്‍ഷം കനക്കവെ ഇന്ത്യയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരികെ വിളിച്ചു. ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനും ഇസ്‌റാഈലും വ്യോമ പാത അടച്ചതോടെയാണ് വിമാനങ്ങള്‍ തിരിച്ചുവിളിച്ചത്. സംഘര്‍ഷ മേഖയിലൂടെ കടന്നുപോകേണ്ട നിരവധി വിമാനങ്ങള്‍ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതിന്റെ പട്ടിക എയര്‍ ഇന്ത്യ പുറത്തുവിട്ടു.

എ.ഐ 130 – ലണ്ടന്‍ ഹീത്രൂ -മുംബൈ -വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
എ.ഐ 102 – ന്യൂയോര്‍ക്ക് -ഡല്‍ഹി -ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
എ.ഐ 116 – ന്യൂയോര്‍ക്ക് -മുംബൈ -ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 2018 – ലണ്ടന്‍ -ഡല്‍ഹി – മുംബൈയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 129 മുംബൈ -ലണ്ടന്‍ – തിരികെ മുംബൈയിലേക്ക്
എ.ഐ 119 – മുംബൈ -ന്യൂയോര്‍ക്ക് – മുംബൈയിലേക്ക് തിരികെ
എ.ഐ 103 – ഡല്‍ഹി -വാഷിങ്ടണ്‍ -ഡല്‍ഹിക്ക് തിരികെ വരുന്നു
എ.ഐ 106 -ഡല്‍ഹി -നെവാര്‍ക് -തിരികെ ഡല്‍ഹിയിലേക്ക്
എ.ഐ 188 – വാന്‍കുവര്‍ -ഡല്‍ഹി -ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 101 -ഡല്‍ഹി -ന്യൂയോര്‍ക്ക് -ഫ്രാങ്ക്ഫര്‍ട്ട്/ മിലാനിലേക്ക് തിരിച്ചുവിട്ടു
എ.ഐ 126 – ചിക്കാഗോ -ഡല്‍ഹി – ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 132 – ലണ്ടന്‍ -ബംഗളൂരു -ഷാര്‍ജയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 2016 ലണ്ടന്‍ -ഡല്‍ഹി -വിയന്നയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 104 വാഷിങ്ടണ്‍ -ഡല്‍ഹി -വിയന്നയിലേക്ക് തിരിച്ചുവിട്ടുഎ.ഐ 190 – ടൊറന്റോ -ഡല്‍ഹി – ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു
എ.ഐ 189 -ഡല്‍ഹി -ടൊറന്റോ -ഡല്‍ഹിക്ക് മടങ്ങുന്നു

യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ, ടിക്കറ്റ് റീഫണ്ടിങ്ങിനോ റീഷെഡ്യൂളിങ്ങിനോ സൗകര്യം നല്‍കുമെന്നും താമസസൗകര്യം ഒരുക്കുമെന്നും വ്യക്തമാക്കി

Latest