uk home minister
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി രാജിവെച്ചു
ചുമതലയേറ്റ് ഒരു മാസം പിന്നിടുമ്പോഴാണ് രാജി.
ലണ്ടന്‍ | ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ രാജിവെച്ചു. ചുമതലയേറ്റ് ഒരു മാസം പിന്നിടുമ്പോഴാണ് രാജി. പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്നുള്ള ആദ്യ രാജിയുമാണിത്.
തീവ്രനിലപാടുകളാല്‍ ശ്രദ്ധേയയായിരുന്നു സുവെല്ല. ഗ്രാന്റ് ഷാപ്പ്‌സ് ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. പ്രധാനമന്ത്രി ലിസ് ട്രസ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇ മെയില്‍ സുരക്ഷാ ചട്ടം ലംഘിച്ചതിനാണ് രാജിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, കുടിയേറ്റ വിഷയങ്ങളിലെ അതിതീവ്ര നിലാപാടാണെന്ന് റിപ്പോര്‍ട്ടുണ്ട്. മന്ത്രിയുടെ നിലപാടില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ക്ക് അസന്തുഷ്ടിയുണ്ടായിരുന്നു.







