Connect with us

Ongoing News

ബോംബ് ഭീഷണി: തായ്‌ലന്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

എയര്‍ ഇന്ത്യയുടെ എ ഐ 379 വിമാനമാണ് തായിലന്റിലെ ഫുക്കറ്റിൽ തിരിച്ചിറക്കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | തായ്‌ലന്റിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. എഐ 379 നമ്പര്‍ വിമാനമാണ് തായ്ലന്റിലെ ഫുക്കറ്റില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.

വിമാനത്തിലെ ശുചിമുറിയുടെ ചുമരിലാണ് ഭീഷണി സന്ദേശം കണ്ടത്. വിമാനത്തിലെ 156 യാത്രക്കാരെയും ഇറക്കിയ ശേഷം പരിശോധന നടത്തി. രാവിലെ 9.30നാണ് വിമാനം പറന്നുയർന്നത്. ഭീഷണി ശ്രദ്ധയിൽപ്പെട്ടതോടെ ആൻഡമാൻ കടലിന് വട്ടം വെച്ച് തിരിച്ച് ഫുക്കറ്റിലേക്ക് തന്നെ ഇറക്കുകയായിരുന്നു.

എന്നാല്‍ പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് റോയിട്ടേയ്‌സ് റിപോര്‍ട്ട് ചെയ്തു.

Latest