Kerala
തിരുവനന്തപുരത്ത് ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി
പരിശോധന നടത്തി ബോംബ് സ്‌ക്വാഡ്

തിരുവനന്തപുരം | തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശമെത്തിയത് ഇ- മെയില്‍ വഴിയാണ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
രണ്ട് ദിവസം തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി സന്ദേശമുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളിലും ബോംബ് ഭീഷണി സന്ദേശം അടുത്തിടെ വന്നിരുന്നു. ഇതിനെല്ലാം പിന്നില്‍ ആരെന്ന് വ്യക്തമല്ല.
---- facebook comment plugin here -----