National
മുംബൈ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തി
മരിച്ച യുവതിയുടെ മകളെ ചോദ്യം ചെയ്യും.

മുംബൈ| മുംബൈയിലെ ലാല്‍ബാഗ് ഏരിയയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ 53 കാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മാസങ്ങളോളം ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മകളെ പോലീസ് ചോദ്യം ചെയ്യും.
മരിച്ച സ്ത്രീയുടെ സഹോദരനും മരുമകനും ഇന്നലെ കാലാചൗക്കി പോലീസ് സ്റ്റേഷനില്‍ യുവതി കാണാതായതുമായി ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്തതായി ഡിസിപി പ്രവീണ്‍ മുണ്ടെ പറഞ്ഞു. പിന്നീട് ഒന്നാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലില്‍ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
---- facebook comment plugin here -----