Kerala
മംഗളൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അഷ്‌റഫിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്

മലപ്പുറം | മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്.മലപ്പുറം ചോലക്കുണ്ട് ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും.
ആറ് വര്‍ഷം മുമ്പ് അഷ്റഫിന്റെ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ വയനാട്ടിലേക്ക് താമസം മാറിയിരുന്നു.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം അഷ്‌റഫിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം മുങ്ങുകയായിരുന്നു. മരിച്ച അഷ്‌റഫ് വര്‍ഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം അറിയിച്ചു