Connect with us

International

ഇറാന്റെ എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്‌റാഈല്‍; 200ല്‍ അധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ മറുപടി

ഇസ്‌റാഈല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു

Published

|

Last Updated

ടെല്‍ അവീവ്| പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇസ്‌റാഈല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു. ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ടും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇതിന് മറുപടിയായി ഇറാന്‍ ഇസ്‌റാഈലില്‍ 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ആക്രമണം നടത്തി. ഇറാനിലെ ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറി ഇസ്‌റാഈല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണ് പാര്‍സ് റിഫൈനറി.

പുലര്‍ച്ചെ ഇസ്‌റാഈലിലെ ടെല്‍അവീവില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ വീണ്ടും ആക്രമണം നടത്തി. വിവിധ സ്ഥലങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ആക്രമണങ്ങളില്‍ ഇരു രാജ്യങ്ങളിലെയും നിരവധി പേര്‍ക്ക് പരുക്കേറ്റു.

ആക്രമണം തുടരുമെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്.  ഇറാനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും വരും ദിവസങ്ങളില്‍ ഇതുവരെയുള്ളതിനേക്കാള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

 

 

Latest