Connect with us

Kerala

ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം: പ്രതി ലിവിയ ജോസിനെ കേരളത്തിലെത്തിച്ചു

മുംബൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് പുലര്‍ച്ചെ ലിവിയയെ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

Published

|

Last Updated

തൃശൂര്‍| ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി മരുന്ന് കേസില്‍ കുടുക്കിയ പ്രതി ലിവിയ ജോസിനെ കേരളത്തിലെത്തിച്ചു. മുംബൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് പുലര്‍ച്ചെ ലിവിയയെ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്നെത്തിയ ലിവിയയെ മുംബൈ വിമാനത്താവളത്തില്‍ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ലിവിയയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ശേഷം കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. ലിവിയയെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

ലിവിയയുടെ സഹോദരിയുടെ ഭര്‍തൃമാതാവാണ് ഷീല സണ്ണി. ഷീല സണ്ണിയെ ലിവിയ സുഹൃത്തിന്റെ സഹായത്തോടെ വ്യാജ ലഹരിക്കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബൈയിലേക്ക് പോവുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest