Connect with us

National

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴു മരണം

പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിവരം.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം. സംഭവത്തിൽ ഏഴു പേർ മരണപ്പെട്ടു. ഹെലികോപ്റ്ററില്‍ പൈലറ്റടക്കം ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടമുണ്ടായത്. ആര്യന്‍ എവിയേഷന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ വാര്‍ത്ത പുറത്ത് വന്നത്.

പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിവരം. കേദാര്‍നാഥ് ധാമില്‍ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റര്‍, കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ദിശ തെറ്റിയെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റര്‍ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

 

 

Latest