Connect with us

Kerala

എറണാകുളം മുനമ്പത്തിനടുത്ത് വള്ളം മറിഞ്ഞു; നാലുപേരെ കാണാതായി

ഏഴ് പേര്‍ സഞ്ചരിച്ച ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി.

Published

|

Last Updated

കൊച്ചി | എറണാകുളം മുനമ്പത്തിനടുത്ത് വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി. ഏഴ് പേര്‍ സഞ്ചരിച്ച ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി.

ആനന്ദന്‍, മണികണ്ഠന്‍, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. മാലിപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയവരാണ് അപകടത്തില്‍ പെട്ടത്.

വലിയ ബോട്ടില്‍ നിന്ന് പുറം കടലില്‍ വെച്ച് ഫൈബര്‍ വള്ളത്തിലേക്ക് മത്സ്യം മാറ്റുന്നതിനിടെ വള്ളം മറിയുകയായിരുന്നു. എറണാകുളത്തേയും തൃശൂരിലേയും തീരങ്ങളില്‍ നിന്നുള്ള സുരക്ഷാ പ്രവര്‍ത്തകരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

 

Latest