Connect with us

International

പാക്കിസ്ഥാനില്‍ പ്രളയബാധിതരെ കയറ്റിയ ബോട്ട് മുങ്ങി; 13 പേര്‍ മരിച്ചു

നിരവധി പേരെ കാണാതായി. എട്ട് പേരെ രക്ഷപ്പെടുത്തി.

Published

|

Last Updated

സിന്ധ് (പാക്കിസ്ഥാന്‍) | പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ബോട്ട് മുങ്ങി 13 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. എട്ട് പേരെ രക്ഷപ്പെടുത്തിയതായി പോലീസ് ഡെപ്യൂട്ട് കമ്മീഷണര്‍ അറിയിച്ചു. സിന്ധിലെ സെഹ്വാന്‍ സിറ്റിയിലെ ബിലാവല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. 25 പ്രളയ ബാധിതരുമായി യാത്ര തിരിച്ച ബോട്ടാണ് മുങ്ങിയത്.

പ്രളയ ബാധിത പ്രദേശങ്ങളില്‍ പാക് സര്‍ക്കാരും സൈന്യവും ചേര്‍ന്ന് രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും പാക്കിസ്ഥാനിലെ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.