Connect with us

National

ജമ്മു കാശ്മീരിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് അപകടം; നാല് മരണം

ഒന്‍പത് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

Published

|

Last Updated

ശ്രീനഗര്‍|ജമ്മു കാശ്മീരിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി. ബോട്ടില്‍ 20 പേരാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഒന്‍പത് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ നദിയില്‍ ബട്വാരിയ മേഖലയിലാണ് ബോട്ടപകടമുണ്ടായത്.

രക്ഷപ്പെടുത്തിയവരെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം കരസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേഖലയില്‍ ദിവസങ്ങളായി കനത്ത മഴ ലഭിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.