Connect with us

National

ബിഹാറിലെ ബോട്ട് അപകടം; ഏഴ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി ഉയര്‍ന്നു

Published

|

Last Updated

പാറ്റ്‌ന  | ബിഹാറിലെ കതിഹാറിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി ഉയര്‍ന്നു. ഇന്ന് ഏഴ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണിത്. എസ്ഡിആര്‍എഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ബരിതാനയിലെ ബരാണ്ടി നദിയില്‍ ശനിയാഴ്ചയാണ് ബോട്ട് മുങ്ങിയത്.

ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പിന്നാലെ മറ്റ് ആറ് മൃതദേഹങ്ങളും കണ്ടെത്തി. ബോട്ടില്‍ ആകെ 10 പേര്‍ ഉണ്ടായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍ഷകരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ 2 പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.