National
ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം
സ്‌ഫോടനം നടന്നതോടെ പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി | ന്യൂഡല്‍ഹിയില്‍ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ സിനിമാതിയേറ്ററിനും ബേക്കറിക്കും സമീപം രാവിലെ 11.48ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഭീഷണി സന്ദേശം എത്തിയിരുന്നു.
പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്ഫോടനമുണ്ടായത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.
എന്‍ഐഎയും സംഭവസ്ഥലത്തുണ്ട്. സ്‌ഫോടനം നടന്നതോടെ പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ മാസം സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌ഫോടനത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമൊന്നും ഉണ്ടായിരുന്നില്ല.







