Connect with us

black fungus

കൊച്ചിയില്‍ യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക

Published

|

Last Updated

കൊച്ചി  | കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലുള്ള രോഗിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. 38 വയസുള്ള ഉദയംപേരൂര്‍ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎല്‍എ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി.

മുഖത്തെ തൊലിപ്പുറത്ത് എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്. കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്.

പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്നി എന്നിവയെയും ബാധിക്കാറുണ്ട്.

 

 

Latest