Connect with us

National

കര്‍ണ്ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു

ബി ജെ പി എം പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യയാണ് ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

ധാര്‍വാഡ്| കര്‍ണ്ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു. യുവമോര്‍ച്ച ധാര്‍വാഡ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീണ്‍ കുമാറിനെയാണ് കൊല്ലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

ബി ജെ  പി എം പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. സംഘം ചേര്‍ന്നാണ് പ്രവീണിനെ ആക്രമിച്ചതെന്നാണ് വിവരം.

പ്രവീണിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ചു.

 

Latest