Alappuzha
പക്ഷിപ്പനി: കേന്ദ്ര സംഘം ആലപ്പുഴയില്‍
മേഖലയില്‍ പക്ഷിപ്പനി പ്രതിരോധിക്കാന്‍ കൈക്കൊണ്ട നടപടികള്‍ സംഘം വിലയിരുത്തും.
 
		
      																					
              
              
            ആലപ്പുഴ | പക്ഷിപ്പനി ബാധിതമായ ആലപ്പുഴയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര സംഘമെത്തി. നിലവില്‍ കലക്ടറേറ്റില്‍ ഇവര്‍ പങ്കെടുക്കുന്ന യോഗം നടക്കുകയാണ്. മേഖലയില്‍ പക്ഷിപ്പനി പ്രതിരോധിക്കാന്‍ കൈക്കൊണ്ട നടപടികള്‍ സംഘം വിലയിരുത്തും. ഡല്‍ഹി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും വിദഗ്ധരാണ് ആലപ്പുഴയില്‍ എത്തിയിട്ടുള്ളത്.
രോഗബാധ സ്ഥിരീകരിച്ച താറാവുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ കൂട്ടത്തോടെ കൊല്ലുന്ന നടപടി കഴിഞ്ഞ ദിവസം മുതല്‍ ഹരിപ്പാട് കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു.
പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീടുകളിലെ വളര്‍ത്തുപക്ഷികളെ കഴിഞ്ഞ ദിവസം കൊന്നിരുന്നു. പ്രദേശത്ത് ഇന്ന് അണുനശീകരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

