Connect with us

Kerala

കോഴിക്കോട്ട് പുതിയങ്ങാടിയില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

എടക്കാട് സ്വദേശി ജയന്‍ ആണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് പുതിയങ്ങാടിയില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എടക്കാട് സ്വദേശി ജയന്‍ ആണ് മരിച്ചത്. മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെ ഒരു മണിക്ക് പുതിയങ്ങാടി വച്ചാണ് അപകടം .

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക് പോയ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കി. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

---- facebook comment plugin here -----

Latest