Connect with us

meta india

മെറ്റ ഇന്ത്യയില്‍ വീണ്ടും വമ്പന്‍ രാജി; രണ്ട് മാസത്തിനിടെ നാലാമത്തെത്

പദവിയിലെത്തി നാലാം മാസമാണ് രാജി.

Published

|

Last Updated

ന്യൂഡല്‍ഹി | ഫേസ്ബുക്കിന്റെ പാരന്റ് കമ്പനിയായ മെറ്റയുടെ ഇന്ത്യന്‍ വിഭാഗത്തില്‍ വീണ്ടും വമ്പന്‍ രാജി. വാട്ട്‌സാപ്പ് പേയുടെ മേധാവി വിനയ് ചൊലേട്ടിയാണ് രാജിവെച്ചത്. പദവിയിലെത്തി നാലാം മാസമാണ് രാജി.

ഒന്നര മാസത്തിനിടെ മെറ്റ ഇന്ത്യയില്‍ നിന്ന് രാജിവെക്കുന്ന നാലാമത്തെ പ്രധാന വ്യക്തിയാണ് വിനയ്. മെറ്റയുടെ ഇന്ത്യന്‍ മേധാവി അജിത് മോഹന്‍ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. ഇതിന് ശേഷം വാട്ട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസും മെറ്റ ഇന്ത്യ പബ്ലിക് പോളിസി മേധാവി രാജീവ് അഗര്‍വാളും രാജിവെച്ചു.

ഒക്ടോബറിലാണ് ആമസോണില്‍ നിന്ന് രാജിവെച്ച് വിനയ് ചൊലേട്ടി വാട്ട്‌സാപ്പിന്റെ മെര്‍ച്ചന്റ് പേയ്‌മെന്റ് മേധാവിയായി ചുമതലയേറ്റത്. രാജിവെക്കുന്ന കാര്യം ലിങ്കിഡ്ഇന്നിലെ അപ്‌ഡേറ്റിലാണ് വ്യക്തമായത്.