Connect with us

DAM OPEN

ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നു; പെരിങ്ങൽകുത്ത് ഉടനെ തുറക്കും

പെരിയാറിൻ്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Published

|

Last Updated

എറണാകുളം | ഭൂതത്താൻകെട്ട് അണക്കെട്ടിൻ്റെ പത്ത് ഷട്ടറുകൾ തുറന്നു. ഇതിനെ തുടർന്ന് പെരിയാറിൻ്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 708 ക്യുമെക്സ് വെള്ളമാണ് ഇവിടെ നിന്ന് പുറത്തുവിടുന്നത്. അതിനിടെ, പെരിങ്ങൽകുത്ത് അണക്കെട്ടിൻ്റെ ഷട്ടറുകളും ഉടനെ തുറക്കുമെന്ന് തൃശൂർ കലക്ടർ അറിയിച്ചു.

പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയെന്നാണ് തൃശൂർ കലക്ടർ അറിയിച്ചത്. പാലക്കാട് മീങ്കര അണക്കെട്ടിൽ നീല അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റ് 11 ജലസേചന അണക്കെട്ടുകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് വെള്ളം നിയന്ത്രിത അളവിൽ പുറത്തുവിടുന്നുണ്ട്. കെ എസ് ഇ ബിയുടെ അണക്കെട്ടുകളിൽ പെരിങ്ങൽകുത്തിൽ മാത്രമാണ് റെഡ് അലർട്ട്.