Connect with us

Kerala

ഭാരതാംബ ചിത്ര വിവാദം; കോഴിക്കോട് എസ്എഫ്‌ഐ - യുവമോര്‍ച്ച സംഘര്‍ഷം

മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ സംഭവസ്ഥലത്തുവച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കോഴിക്കോട്| ഭാരതാംബ ചിത്ര വിവാദത്തിന് ചൂടേറുന്നു. കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ സംഭവസ്ഥലത്തുവച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തു വന്ന ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുന്നില്ലെന്ന് അറിയിച്ചു. സംഭവം പോലീസിന് മുന്നിലാണ് നടന്നത്. പോലീസിന് പ്രതികളെ അറിയാമെന്നും പോലീസ് സ്വയം നടപടി എടുക്കട്ടെയെന്നും ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

 

 

 

Latest