Connect with us

National

ഭാരത് ജോഡോ ന്യായ് യാത്ര; സമാപന സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം

'ഇന്ത്യ' സഖ്യ നേതാക്കളാല്‍ സമ്പന്നമാണ് വേദി.

Published

|

Last Updated

മുംബൈ | ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. മുംബൈ ശിവജി പാര്‍ക്കിലാണ് സമാപന പൊതുയോഗം നടക്കുന്നത്. ‘ഇന്ത്യ’ സഖ്യ നേതാക്കളാല്‍ സമ്പന്നമാണ് വേദി. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫാറൂഖ് അബ്ദുല്ല, പ്രിയങ്കാ ഗാന്ധി, ഡി കെ ശിവകുമാര്‍, എം കെ സ്റ്റാലിന്‍ രേവന്ത് റെഡ്ഢി, ഉദ്ധവ് താക്കറെ, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി മുന്നണിയിലെ പ്രമുഖ നേതാക്കളെല്ലാം പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. പ്രകാശ് അംബേദ്കറും തേജസ്വി യാദവും വേദിയിലെത്തി. എന്നാല്‍, ഇടത് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല.

മണിപ്പൂരില്‍ തുടങ്ങി അറബിക്കടലോരത്താണ് രണ്ടാം ജോഡോ യാത്ര സമാപിച്ചത്. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്ററിലധികം താണ്ടി ഹിന്ദി ഹൃദയഭൂമിയുമായി രാഷ്ട്രീയ സംവാദം നടത്തിയാണ് യാത്രയുടെ സമാപനം. ഇന്ത്യാ സഖ്യം ശക്തിപ്പെടുത്തുന്നതിനും ബി ജെ പിയെ തുറന്നു കാട്ടുന്നതിനും യാത്ര ഫലപ്രദമായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ പ്രഖ്യാപന വേദികളായിരുന്നു ജോഡോ യാത്ര. അഞ്ച് ന്യായ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. 25 വാഗ്ദാനങ്ങള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കുമുള്ള ഉറപ്പുകള്‍ എന്നിവ നല്‍കിയതിനു പുറമെ ഇലക്ടറല്‍ ബോണ്ട്, കര്‍ഷകരുടെ ദുരിതം, പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളും യാത്രയില്‍ ചര്‍ച്ചയാക്കി.

 

---- facebook comment plugin here -----

Latest