Kerala
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 2024: ഹസനുല്‍ ബസരി മികച്ച ഫോട്ടോഗ്രാഫര്‍
പുരസ്‌കാര വിതരണം സെപ്തംബര്‍ ഏഴിന് വൈകിട്ട് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മാവേലിക്കസ് സമാപന ചടങ്ങില്‍.

കോഴിക്കോട് | 2024ലെ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തില്‍ മികച്ച റിപോര്‍ട്ടറായി ‘ദി ഹിന്ദു’ വിലെ ആഭ രവീന്ദ്രനും മികച്ച ഫോട്ടോഗ്രാഫറായി സിറാജിലെ ഹസനുല്‍ ബസരിയും തിരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമിക്കാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ മികച്ച റിപോര്‍ട്ടറായി ഏഷ്യാനെറ്റ് ന്യൂസിലെ മുജീബ് ചെറിയാപുരവും മികച്ച കാമറമാനായി കേരളാ വിഷനിലെ രാഹുല്‍ മക്കടയും തിരഞ്ഞെടുക്കപ്പെട്ടു. സമഗ്ര കവറേജിനുള്ള പുരസ്‌കാരം 24 ന്യൂസിനാണ്. ആകാശവാണി മികച്ച റേഡിയോക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
പുരസ്‌കാരങ്ങള്‍ സെപ്തംബര്‍ ഏഴിന് വൈകിട്ട് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മാവേലിക്കസ് സമാപന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ സനോജ് ബേപ്പൂര്‍, കണ്‍വീനര്‍ സി പി അബ്ദുല്‍ കരീം എന്നിവര്‍ അറിയിച്ചു.
പുരസ്‌കാര ജേതാക്കള്‍:
അച്ചടി വിഭാഗം
മികച്ച റിപോര്‍ട്ടര്‍
ആഭ രവീന്ദ്രന്‍ (ദിഹിന്ദു)
പ്രത്യേക പരാമര്‍ശം
എം പി പത്മനാഭന്‍ (മാതൃഭൂമി)
മികച്ച ഫോട്ടോഗ്രാഫര്‍
ഹസനുല്‍ ബസരി (സിറാജ്)
പ്രത്യേക പരാമര്‍ശം
1. കെ രാകേഷ് (ദി ഹിന്ദു)
2. കൃഷ്ണ പ്രദീപ് (മാതൃഭൂമി)
സമഗ്ര കവറേജ്
മാതൃഭൂമി
പ്രത്യേക പരാമര്‍ശം
1. ദി ഹിന്ദു
2. മംഗളം
ദൃശ്യ മാധ്യമം:
മികച്ച റിപോര്‍ട്ടര്‍
മുജീബ് ചെറിയാപുരം (ഏഷ്യാനെറ്റ് ന്യൂസ്)
പ്രത്യേക പരാമര്‍ശം
1. കെ എം ആര്‍ റിയാസ് (കേരള വിഷന്‍ ന്യൂസ്)
2. അഭിന പി ചിറയ്ക്കല്‍ (കേരള വിഷന്‍ ന്യൂസ്)
മികച്ച കാമറാമാന്‍
രാഹുല്‍ മക്കട (കേരളാ വിഷന്‍)
പ്രത്യേക പരാമര്‍ശം
1. രാഗേഷ് യു ടി (ഏഷ്യാനെറ്റ് ന്യൂസ്)
2. രാജേഷ് വെള്ളരിക്കുണ്ട് (24 ന്യൂസ്)
സമഗ്ര കവറേജ്
24 ന്യൂസ്
പ്രത്യേക പരാമര്‍ശം
1. കേരള വിഷന്‍ ന്യൂസ്
2. മീഡിയ വണ്‍
മികച്ച റേഡിയോ
ആകാശവാണി