Kerala
ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം: രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല

കോഴിക്കോട് | ബേപ്പൂര്‍ ലോഡ്ജില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ട കേസില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിന് ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ആനന്ദന്‍, സി പി ഒ ജിതിന്‍ ലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
മേയ് 24 നാണ് കൊല്ലം സ്വദേശി സോളമനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചിട്ടും പോലീസ് എത്തിയില്ലെന്ന് പരാതിയുയർന്നിരുന്നു. സമീപത്തുണ്ടായിട്ടും പോലീസ് സ്ഥലത്ത് എത്തിയിരുന്നില്ല.
---- facebook comment plugin here -----