Connect with us

basmala cloudvarsity

ബസ്മല ക്ലൗഡ് വേഴ്സിറ്റി ഇന്ത്യൻ വിദ്യാർഥികൾക്കുള്ള കോൺവെക്കേഷൻ നടത്തി

കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തി.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം വനിതകളുടെ വിദ്യാഭ്യാസ ശാക്തീകരണ സംരംഭമായ ബസ്മല ക്ലൗഡ് വേഴ്സിറ്റി ആദ്യ രണ്ട് ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികൾക്ക് ബിരുദദാനം നൽകി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം വിദ്യാർഥികൾ മുബസ്മില ബിരുദം ഏറ്റുവാങ്ങി.

സയ്യിദ് ശാഫി ബാ അലവി തങ്ങൾ മദീന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. പഠനം പൂർത്തിയാക്കിയവർക്കുള്ള സനദ് കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരിൽ നിന്ന് ബസ്മല ഡയറക്ടർ കലാം സിദ്ദീഖി ഏറ്റുവാങ്ങി. അബ്ദുൽ ശുക്കൂർ അസ്ഹരി അധ്യക്ഷത വഹിച്ചു. ഉസ്മാൻ സഖാഫി മാവൂർ, റാഫി സഖാഫി തോട്ടുമുക്കം സംബന്ധിച്ചു.

ജി സി സി- യൂറോപ്പ് രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള കോൺവെക്കേഷൻ അടുത്ത മാസം ദുബൈയിൽ നടക്കുമെന്ന് ബസ്മല അക്കാദമി ഡയറക്ടർ കലാം സിദ്ദീഖി അറിയിച്ചു. പാരമ്പര്യ ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ ഗവേഷണ പഠനം പ്രോത്സാഹിപ്പിക്കുന്ന ബസ്മല സംരംഭത്തിന്റെ വിവിധ കോഴ്സുകളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും  വിദേശ രാഷ്ട്രങ്ങളിൽ നിന്നുമായി  ആയിരത്തോളം വിദ്യാർഥിനികൾ പഠനം നടത്തുന്നുണ്ട്.