Connect with us

Uae

അടിസ്ഥാന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്; പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു

1,250-ലധികം ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളില്‍ നിന്ന് 250,000 ദിര്‍ഹത്തിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.

Published

|

Last Updated

അബൂദബി | 2024 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ അബൂദബി ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച അടിസ്ഥാന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിയന്ത്രണങ്ങളുടെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി (ദമാന്‍) പുതിയ പ്ലാന്‍ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു.

എല്ലാ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അടിസ്ഥാന ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്ലാന്‍ ഉള്ളവര്‍ക്ക് അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്്‌റ മേഖലകളിലെ 1,250-ലധികം ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളില്‍ നിന്ന് 250,000 ദിര്‍ഹത്തിന്റെ വാര്‍ഷിക ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.

അബൂദബി ക്ലീവ്‌ലാന്‍ഡ് ക്ലിനിക്ക്, ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി, ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി എന്നിവിടങ്ങളിലെ ചില സേവനങ്ങളും ലഭിക്കും. ഫിസിയോതെറാപ്പി, ആംബുലന്‍സ് സേവനങ്ങള്‍, പ്രസവം തുടങ്ങിയ അവശ്യ സേവനങ്ങളും ലഭിക്കും.

ഓരോ സന്ദര്‍ശനത്തിനും പരമാവധി 50 ദിര്‍ഹം, ഓരോ ഇന്‍-പേഷ്യന്റ് സേവനങ്ങള്‍ക്കുമായി 200 ദിര്‍ഹം കോ-പേയ്‌മെന്റും, 30 ശതമാനം കോ-പേയ്‌മെന്റ് ഫീയോടെ 1,500 ദിര്‍ഹത്തിന്റെ മരുന്നും കവറേജില്‍ നിന്ന് ലഭിക്കും. യു എ ഇ പൗരന്മാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന 60 വയസ്സിന് താഴെയുള്ള വീട്ടുജോലിക്കാരുടെ വാര്‍ഷിക പ്രീമിയത്തിന് 750 ദിര്‍ഹം ചെലവാകും. മറ്റ് വിഭാഗങ്ങള്‍ക്കുള്ള അടിസ്ഥാന ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്ലാന്‍ വിവിധ പ്രായക്കാരെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക.

 

Latest