pk basheer threatening speech
"കൈയും കാലും ഉണ്ടാകൂലാ'; മന്ത്രിക്കെതിരെ ഭീഷണി പ്രസംഗവുമായി ബശീർ എം എൽ എ
ബാക്കി പണി ഞങ്ങൾക്ക് അറിയാം'- ഇങ്ങനെ പോകുന്നു പി കെ ബശീറിന്റെ ഭീഷണി പ്രസംഗം.

മലപ്പുറം| കഴിഞ്ഞ ദിവസം താനൂരിൽ കായിക മന്ത്രി വി അബ്ദുർറഹ്മാൻ നടത്തിയ പ്രസംഗത്തെ പരാമർശിച്ച് ഭീഷണി പ്രസംഗവുമായി പി കെ ബശീർ എം എൽ എ. ഇന്നലെ മലപ്പുറത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയിലാണ് മന്ത്രിയെ ഭീഷണിപ്പെടുത്തി ബശീർ പ്രസംഗിച്ചത്.
“അബ്ദുർറഹ്മാൻ ഞമ്മക്കെത്താ, ഒരു ചുക്കുല്ലാ. ഇന്നലെ ഷാജിനോട് പറയാണ്. പിണറായിനെ ഷാജിന്റെ വീട്ടിൽ കയറ്റും. ഓനാണ്ട് തോന്നാണ്. ന്ന് ട്ടെന്താ പിണറായി അവിടെത്താത്ത്. ഓർമച്ചോളി, കൈയും കാലും ഉണ്ടാകൂലാ. ങ്ങക്ക് അറീയീലാ ഇതൊന്നും. ങ്ങള് ആരെയാ മന്ത്രിമാർ പേടിപ്പിക്കണത്. ഞങ്ങളെ ആൾക്കാര് ആത്മസംയമനം പാലിക്കണമെന്നൊക്കെ പറയും. പക്ഷേ, ബാക്കി പണി ഞങ്ങൾക്ക് അറിയാം’- ഇങ്ങനെ പോകുന്നു പി കെ ബശീറിന്റെ ഭീഷണി പ്രസംഗം.
മാറാട് കലാപശേഷം സ്ഥലം സന്ദർശിക്കാൻ ധൈര്യം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയന് താനൂരിൽ വരാൻ മുസ്‌ലിം ലീഗുകാരുടെ അനുമതി ആവശ്യമില്ലെന്നും വേണമെങ്കിൽ ലീഗുകാരുടെ വീട്ടിൽപ്പോലും കടന്നുകയറുമെന്നുമായിരുന്നു മന്ത്രി വി അബ്ദുർറഹ്മാൻ കഴിഞ്ഞ ദിവസം താനൂരിൽ പറഞ്ഞത്.