Connect with us

Saudi Arabia

പ്രവാസലോകത്തിന് അഭിമാന നിമിഷം; ബഷീര്‍ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരം 'ജനാബ്: മുക്രി സത്യന്‍' ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം, കഥാകൃത്തും പ്രസാധകനുമായ അര്‍ഷാദ് ബത്തേരിക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്

Published

|

Last Updated

ഷാര്‍ജ/ദമാം |  ദീര്‍ഘകാല പ്രവാസിയും ബിസിനസുകാരനുമായ ബഷീര്‍ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരമായ ‘ജനാബ്: മുക്രി സത്യന്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം, കഥാകൃത്തും പ്രസാധകനുമായ അര്‍ഷാദ് ബത്തേരിക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.

 

സാധാരണക്കാരനെ ആഹ്ലാദിപ്പിക്കുകയും അവരുടെ ചുറ്റുപാടുകളിലെ ജീവിതങ്ങളെ കഥാപാത്രങ്ങളായി അനുഭവിപ്പിക്കുകയും ചെയ്യുന്നതാണ് ബഷീറിന്റെ കഥകളുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സന്തോഷ് എച്ചിക്കാനം പറഞ്ഞു. താന്‍ അനുഭവിച്ച കാര്യങ്ങള്‍ അതേ ലാളിത്യത്തോടെ എഴുതാന്‍ കഴിയുന്നതാണ് ഒരു എഴുത്തുകാരന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു

അലങ്കാരങ്ങളുടെ ആധിക്യം കൊണ്ട് വായനക്കാരനെ ക്ഷീണിപ്പിക്കാതെ, ഹൃദയത്തെ സ്പര്‍ശിക്കുന്ന അനുഭവമായി മാറുന്നവയാണ് ബഷീറിന്റെ കഥകളെന്ന് അര്‍ഷാദ് ബത്തേരി അഭിപ്രായപ്പെട്ടു.

സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൈ.എ. റഹീം, എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി, യൂസഫ് സഗീര്‍ കാക്കശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാകാരനും സംഘാടകനുമായ നിസാര്‍ ഇബ്രാഹിം ചടങ്ങ് നിയന്ത്രിച്ചു.

തന്റെ കഥകളെല്ലാം ജീവിതാനുഭവങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് ബഷീര്‍ ഞാറക്കാട്ടില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു . ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടകന്‍ മോഹന്‍കുമാര്‍ പുസ്തകമേളയുടെ സര്‍ട്ടിഫിക്കറ്റ് ബഷീറിന് കൈമാറി.ജി.സി.സി രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സുഹൃത്തുക്കളും സാഹിത്യപ്രേമികളും പങ്കെടുത്ത സദസ്സ് റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങുകളില്‍ വേറിട്ട് നിന്നു

Content Highlights: NRI businessman and writer Basheer Njarakkattil released his debut short story collection ‘Janab: Mukri Sathyan’ at the Sharjah International Book Fair. Renowned author Santhosh Echikkanam launched the book by handing it over to publisher Arshad Bathery at the Writers Forum Hall. The event witnessed a gathering of prominent literary figures and GCC expatriates.

Latest