National
മൂന്നരക്കിലോ പണയ സ്വര്‍ണം കവര്‍ന്ന് മറ്റ് ബേങ്കുകളില്‍ പണയം വെച്ചു; ബേങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍
സംഭവത്തില്‍ ഗോള്‍ഡ് ലോണ്‍ ഓഫിസര്‍ സഞ്ജയ് ടി പി പോലീസിന്റെ പിടിയിലായി

ബെംഗളൂരു | പണയ സ്വര്‍ണം കവര്‍ന്ന് മറ്റ് ബേങ്കുകളില്‍ പണയം വെച്ച കേസില്‍ ബേങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണഗെരെയിലെ കാത്തലിക് സിറിയന്‍ ബേങ്കില്‍ നിന്നാണ് മൂന്നര കിലോഗ്രാം സ്വര്‍ണം ജീവനക്കാരന്‍ കവര്‍ന്നത്.
സംഭവത്തില്‍ ഗോള്‍ഡ് ലോണ്‍ ഓഫിസര്‍ സഞ്ജയ് ടി പി പോലീസിന്റെ പിടിയിലായി. ബേങ്കില്‍ ഉപഭോക്താക്കള്‍ പണയം വെച്ച സ്വര്‍ണമെടുത്ത് മറ്റു ബേങ്കുകളില്‍ പണയം വെച്ചാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
മോഷ്ടിച്ച സ്വര്‍ണം ഫെഡറല്‍ ബേങ്ക്, മണപ്പുറം ഫിനാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
---- facebook comment plugin here -----