Connect with us

Kerala

പരീക്ഷ പാസാകാത്തവര്‍ക്ക്‌ ബിഎഎംഎസ് ബിരുദം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ചടങ്ങില്‍ ഗൗണ്‍ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേര്‍ പരീക്ഷ പാസാകാത്തവരാണെന്നാണ് ആരോപണം ഉയര്‍ന്നത്

Published

|

Last Updated

തിരുവനന്തപുരം |  പരീക്ഷ ജയിക്കാത്തവര്‍ ബിഎഎംഎസ് ബിരുദം നേടിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കോളേജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ഗൗണ്‍ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേര്‍ പരീക്ഷ പാസാകാത്തവരാണെന്നാണ് ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചടങ്ങില്‍ ആരോഗ്യ സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ അടക്കം പങ്കെടുത്തിരുന്നു.

Latest