Kozhikode
ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനയും
റെസ്പിറാറ്ററി മെഡിസിന്‍ ഡിപാര്‍ട്മെന്റിലെ വിദഗ്ധരായ ഡോക്ടറുടെ പരിശോധന, രക്തസമ്മര്‍ദ പരിശോധന, ഭാരം-ഉയരം പരിശോധന എന്നീ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കി.
ഈങ്ങാപ്പുഴ | ലോക ന്യൂമോണിയ ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റി ട്രസ്റ്റും മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലും സംയുക്തമായി കുഞ്ഞുകുളം ദാറുസ്സുന്ന എജ്യുക്കേഷന്‍ സെന്ററിന്റെ സഹകരണത്തോടെ ന്യൂമോണിയ ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനയും സംഘടിപ്പിച്ചു.
ക്യാമ്പിനെത്തിയവര്‍ക്ക് റെസ്പിറാറ്ററി മെഡിസിന്‍ ഡിപാര്‍ട്മെന്റിലെ വിദഗ്ധരായ ഡോക്ടറുടെ പരിശോധന, രക്തസമ്മര്‍ദ പരിശോധന, ഭാരം-ഉയരം പരിശോധന എന്നീ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കി.
ബോധവത്കരണ ക്ലാസില്‍ ഡോ. സിനാന്‍, ഡോ. മറിയം, സലീം കളപ്പുറം, പരീത് മാസ്റ്റര്‍ സംസാരിച്ചു. ഡോ. നാഫില, ഡോ. ഫാത്വിമ മുബീന ക്യാമ്പിന് നേതൃത്വം നല്‍കി.
---- facebook comment plugin here -----

