Kerala
മാഹി മദ്യം അനധികൃതമായി കടത്താന്‍ ശ്രമം; രണ്ട് അതിഥി സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
ഒഡീഷ സ്വദേശികളായ ഭഗവാന്‍ ജാനി, കമല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം | അനധികൃതമായി കടത്താന്‍ ശ്രമിച്ച മാഹി മദ്യം പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ട് അതിഥി സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളായ ഭഗവാന്‍ ജാനി, കമല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ കെ ജനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
പറമ്പില്‍പീടികയിലേക്ക് വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്ന 46 ബോട്ടില്‍ വിദേശ മദ്യമാണ് ഭഗവാന്‍ ജാനിയില്‍ നിന്ന് പിടിച്ചെടുത്തത്. കമല്‍ സിംഗില്‍ നിന്ന് തോട്ടശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്ന 14 ബോട്ടില്‍ മദ്യവും പിടികൂടി. കണ്ണൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ മദ്യം കടത്തുമ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
---- facebook comment plugin here -----



