Connect with us

KSU

നവകേരള ബസിനു ഷൂ എറിഞ്ഞ കെ എസ് യുകാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാലു പേര്‍ക്കെ തിരെയാണ് കുറുപ്പുംപടി പോലീസ് കേസെടുത്തത്. സംഭവത്തില്‍ നാല് കെ എസ് യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ പെരുമ്പാവൂരിലെ നവകേരള സദസിന്റെ യോഗം കഴിഞ്ഞു ബസ്സ കോതമംഗലത്തേക്കു പോകുമ്പോള്‍ ഓടക്കാലിയില്‍ വെച്ചായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പോലീസ് വാഹനത്തിനു മുകളിലും ഷൂസ് വീണു.

നവകേരള സദസിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാന്‍ നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്കു പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു. നവകേരള സദസിനെ ത്തുന്നവര്‍ ഊതിയാല്‍ പറന്നു പോകുന്നവരേയുള്ള എറിയാന്‍ വരുന്നവരെന്നും പിണറായി വിജയന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest