Connect with us

Kerala

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം: യുവാവ് ഓടി രക്ഷപ്പെട്ടു

സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Published

|

Last Updated

നേമം | തിരുവനന്തപുരം നേമത്ത് പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പ്രാവച്ചമ്പലം കോണ്‍വന്റ് റോഡിലാണ് സംഭവം. ഡിഗ്രി വിദ്യാര്‍ഥിയായ പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശിയായ യുവാവ് കുട്ടിയെ അക്രമിച്ചത്.

തുടര്‍ന്ന്  സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ സംഭവം കാണുകയും യുവാവിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുകയായിരുന്നു. പരുക്ക് പറ്റിയതിനെ തുടര്‍ന്ന്
പെണ്‍കുട്ടിയെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു

സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

 

Latest