Connect with us

Kerala

ധനമന്ത്രിയുടേ പേരില്‍ വ്യാജ വാട്‌സ് ആപ്പ് ആക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം

പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശമെത്തി

Published

|

Last Updated

തിരുവനന്തപുരം|  ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ വാട്സപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം നിരവധി പേര്‍ക്ക് സന്ദേശം ലഭിച്ചതായാണ് പരാതി.

വാട്ട്സ് ആപ്പ് പ്രൊഫൈല്‍ ചിത്രമായാണ് മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചത്. ധനമന്ത്രിയുമായി പരിചയമുള്ളവര്‍ക്ക് ഈ പുതിയ നമ്പരില്‍ നിന്നാണ് സന്ദേശം എത്തിയത്. പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചവര്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരിലും സമാന രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നു. ഇത്തരം തട്ടിപ്പിന്റെ പേരില്‍ നൈജീരിയ കേന്ദ്രീകരിച്ചുള്ള സംഘത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

 

---- facebook comment plugin here -----

Latest