Connect with us

Ongoing News

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമോയെന്നതില്‍ ആകാംക്ഷ

പോലീസ് കസ്റ്റഡി മര്‍ദ്ദനം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. പോലീസ് കസ്റ്റഡി മര്‍ദ്ദനം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. അതേ സമയം ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ എത്തുമോ എന്നതും ആകാംക്ഷയാണ് .മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്‍, പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതിനാല്‍ രാഹുല്‍ എത്തിയാല്‍ തന്നെ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാന്‍ സാധിക്കില്ല. പങ്കെടുത്താല്‍ പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം.

 

Latest