Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ പഞ്ചാബ് സന്ദര്‍ശനത്തില്‍

Published

|

Last Updated

അമൃത്സര്‍ | നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ പഞ്ചാബില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി സംഘടിപ്പിച്ച പൊതു പരിപാടികളില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നി, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമൊപ്പമാണ് രാഹുലിന്റെ പര്യടനം. സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ശ്രീഹര്‍മന്ദിര്‍ സാഹിബില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ജാലിയന്‍ വാലാബാഗും അദ്ദേഹം സന്ദര്‍ശിച്ചു. ‘നവി സോച്ച്, നവ പഞ്ചാബ്’ എന്ന പേരില്‍ കോണ്‍ഗ്രസ് ജലന്തറില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലിയിലും രാഹുല്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ റാലികള്‍ തടഞ്ഞതിനു ശേഷം ഇതാദ്യമായാണ് രാഹുല്‍ പഞ്ചാബിലെത്തുന്നത്. ഫെബ്രുവരി 20നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

 

Latest