niyamasabha kayyankali
നിയമസഭാ കൈയാങ്കളി കേസ്; വിചാരണ ഇന്ന് ആരംഭിക്കും
മന്ത്രി ശിവന്‍കുട്ടിയടക്കമുള്ള ആറ് പ്രതികളും നേരിട്ട് ഹാജരാകണം
തിരുവനന്തപുരം | കെ എം മാണി ധനമന്ത്രിയായിരിക്കെ നിയമസഭയില്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയതുായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന വിചാരണ നടപടിയില്‍ പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവ ആറ് പേരോടും നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കുറ്റപത്രം വായിച്ചു കേള്‍ക്കാനാണ് ഇവരോട് നേരിട്ട് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍.
അതേസമയം മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനുള്ള നീക്കവും പ്രതികളായ എല്‍ ഡി എഫ് നേതാക്കള്‍ നടത്തുന്നുണ്ട്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷ വിമര്‍ശനത്തോടെ തളളിയിരുന്നു.




