Kerala
ആക്രമണത്തിനിരയായ റഷ്യന്‍ യുവതിയുടെ ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകള്‍; വൈദ്യപരിശോധനാ റിപ്പോര്‍ട്ട്
ആക്രമണത്തിനു ശേഷം യുവതി മാനസിക സമ്മര്‍ദം നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട് | കോഴിക്കോട് കൂരാച്ചുണ്ടില്‍ ആക്രമണത്തിനിരയായ റഷ്യന്‍ യുവതിക്ക് ശരീരത്തില്‍ നിരവധി പരുക്കുകള്‍. പലയിടത്തും മര്‍ദനമേറ്റ പാടുകളുണ്ടെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കി. ക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്.
ആക്രമണത്തിനു ശേഷം യുവതി മാനസിക സമ്മര്‍ദം നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുവതിയെ താമസിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്ന് അഭ്യര്‍ഥിച്ച് അന്വേഷണ സംഘം ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.
കഴിഞ്ഞ ദിവസമാണ് യുവതി ആണ്‍സുഹൃത്തിന്റെ പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അഖില്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ലഹരിക്കടിമയാണെന്നും തന്നെയും ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.
യുവതിയുടെ രഹസ്യമൊഴി പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പോലീസ് നാളെ വനിതാ കമ്മീഷന് കൈമാറും.