thiruvalla murder
സി പി എം പ്രാദേശിക നേതാവിന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍
തിരുവല്ലയില്‍ സി പി എം അഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം
പത്തനംതിട്ട | തിരുവല്ല പെരിങ്ങര സി പി എം ലോക്കല്‍ സെക്രട്ടറി പി പി സന്ദീപിനെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ കുത്തിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. അഞ്ചാം പ്രതിയായ അഭിയാണ് ഒടുവില്‍ പിടിയിലായത്. ആലപ്പുഴ എടത്വയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു നാല് പ്രതികളായ ജിഷ്ണു, ഫൈസല്‍, നന്ദു, പ്രമോദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ജിഷ്ണുവിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്. ജിഷ്ണുവിന്റെ ആര്‍ എസ് എസ് ബന്ധം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ സി പി എം ഏരിയ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുകയാണ്. നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. കൊല്ലപ്പെട്ട സന്ദീപിന് ആദരാഞ്ജലിയര്‍പ്പിക്കാനാണ് പ്രമുഖ നേതാക്കളടക്കം നൂറുകണക്കിന് സി പി എം പ്രവര്‍ത്തകരാണ് എത്തുന്നത്. ഒരു തരത്തിലുള്ള രാഷ്ട്രീയ സംഘര്‍ഷവും നടക്കാത്ത പ്രദേശത്ത് ആര്‍ എസ് എസ് ക്രിമിനല്‍ സംഘം ബോധപൂര്‍വ്വം കൊലപാതകം നടത്തുകയായിരുന്നെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു.






