Connect with us

Ongoing News

ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ @500 വിക്കറ്റ്; നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് അശ്വിന്‍ നേട്ടം കൊയ്തത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സില്‍ ഓപ്പണര്‍ സാക് ക്രൗളിയായിരുന്നു അശ്വിന്റെ 500-ാമത്തെ ഇര.

Published

|

Last Updated

രാജ്കോട്ട് | ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് അശ്വിന്‍ നേട്ടം കൊയ്തത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സില്‍ ഓപ്പണര്‍ സാക് ക്രൗളിയായിരുന്നു അശ്വിന്റെ 500-ാമത്തെ ഇര. 98-ാമത്തെ ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ 500-ാം വിക്കറ്റ് പോക്കറ്റിലാക്കിയത്. 14-ാം ഓവറിലാണ് താരം സാക് ക്രോളിയുടെ വിക്കറ്റ് വീഴ്ത്തിയത്. കൂറ്റനടിക്ക് ശ്രമിച്ച ക്രോളി ഷോട്ട് ഫൈന്‍ ലെഗില്‍ രജത് പാട്ടിദറിന്റെ കൈകളിലൊതുങ്ങുകയായിരുന്നു. 15 റണ്‍സ് മാത്രമായിരുന്നു ഔട്ടാകുമ്പോള്‍ ക്രോളിയുടെ സമ്പാദ്യം.

അനില്‍ കുംബ്ലെയാണ് ടെസ്റ്റില്‍ ആദ്യം ഇന്ത്യക്കായി 500 വിക്കറ്റുകള്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അന്താരാഷ്ട്ര തലത്തില്‍ 500 വിക്കറ്റ് സ്വന്തമാക്കുന്ന ഒമ്പതാമത്തെ ബൗളറാണ് അശ്വിന്‍. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (695), അനില്‍ കുംബ്ലേ (619), സ്റ്റുവട്ട് ബ്രോഡ് (604), ഗ്ലെന്‍ മെഗ്രാത്ത് (563), കോര്‍ട്‌നി വാല്‍ഷ് (519), നതാന്‍ ലിയോണ്‍ (519) എന്നിവരാണ് 500 വിക്കറ്റ് നേട്ടത്തിലെത്തിയ മറ്റു ബൗളര്‍മാര്‍.

കുംബ്ലേ 105-ടെസ്റ്റില്‍ നിന്നും മുത്തയ്യ മുരളീധരന്‍ 87-ടെസ്റ്റില്‍ നിന്നുമാണ് 500-വിക്കറ്റ് നേട്ടത്തിലെത്തിയത്.