Connect with us

Achievements

അമേരിക്കയുടെ വെന്നര്‍-ഗ്രെന്‍ റിസേര്‍ച്ച് ഗ്രാന്റ് നേടി ആസഫ് അലവി നൂറാനി

അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ വെന്നര്‍ ഗ്രെന്‍ ഫൗണ്ടേഷന്‍ ആണ് 25000 ഡോളര്‍ ഗ്രാന്റ് നല്‍കുന്നത്.

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍ | ആന്ത്രോപോളജിലെ ഡോക്ടറല്‍ ഗവേഷണത്തിന് നല്‍കപ്പെടുന്ന ഉന്നത ബഹുമതിയായ വെന്നര്‍-ഗ്രെന്‍ ഡിസ്സെര്‍ട്ടേഷന്‍ ഫീല്‍ഡ് വര്‍ക്ക് ഗ്രാന്റിന് ആസഫ് അലവി നൂറാനി കീഴ്‌ശ്ശേരി അര്‍ഹനായി. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ വെന്നര്‍ ഗ്രെന്‍ ഫൗണ്ടേഷന്‍ ആണ് 25000 ഡോളര്‍ ഗ്രാന്റ് നല്‍കുന്നത്.

നിലവില്‍ ശിവ് നദാര്‍ യൂണിവേഴ്‌സിറ്റിയില്‍ അന്ത്രോപോളജിയില്‍ പി എച്ച് ഡി ഗവേഷകനാണ് ആസഫ് അലവി നൂറാനി. ജാമിഅ മദീനതുന്നൂറില്‍ നിന്നും ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് പൂര്‍ത്തീകരിച്ച ശേഷം അസിം പ്രേംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയിലും ഖത്വര്‍ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസിലും മാസ്റ്റേഴ്സും നേടുകയുണ്ടായി.

മലപ്പുറം ജില്ലയിലെ കിഴിശ്ശേരി സ്വദേശിയായ ആസഫ് നൂറാനി, അലവി-സൈനബ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും ആസഫിനെ അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest