Connect with us

Kozhikode

അറുപതു കഴിഞ്ഞ കലാകാരന്മാര്‍ക്കും ക്ഷേമനിധി അടയ്ക്കാനുള്ള സൗകര്യം നല്‍കണം: നന്മ

അറുപതു കഴിഞ്ഞ പല കലാകാരന്മാരും മരുന്നിനുപോലും വഴിയില്ലാതെ ദുരിതമനുഭവിക്കുന്നുണ്ട്. ഇവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനും നടപടി വേണം.

Published

|

Last Updated

നന്മ കക്കോടി ജനറല്‍ബോഡി യോഗം ഗിരീഷ് ഇല്ലത്തുതാഴം ഉദ്ഘാടനം ചെയ്യുന്നു.

കക്കോടി | അറുപതു കഴിഞ്ഞ കലാകാരന്മാര്‍ക്കും ക്ഷേമനിധി അടയ്ക്കാനുള്ള സൗകര്യം നല്‍കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കക്കോടി ഘടകം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ജീവിതം മുഴുവന്‍ കലയ്ക്കുവേണ്ടി സമര്‍പ്പിച്ച അറുപതു കഴിഞ്ഞ പല കലാകാരന്മാരും മരുന്നിനുപോലും വഴിയില്ലാതെ ദുരിതമനുഭവിക്കുന്നുണ്ട്. ഇവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം.

ജില്ലാ ട്രഷറര്‍ ഗീരീഷ് ഇല്ലത്തുതാഴം ഉദ്ഘാടനം ചെയ്തു. മേലാല്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ ബിജുനാഥ് റിപോര്‍ട്ട് അവതരിപ്പിച്ചു. റുക്‌സാന കക്കോടി, അശ്വയ കൃഷ്ണ, നിളനാഥ്, അനുശ്രീ, മുഹമ്മദ് ലെഹാന്‍ എന്നിവരെ ആദരിച്ചു. നന്മ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍, യോഗാചാര്യന്‍ പി ഉണ്ണിരാമന്‍, മേഖല സെക്രട്ടറി മണികണ്ഠന്‍ ചേളന്നൂര്‍, ജില്ലാ കമ്മിറ്റി അംഗം ബാബു നാരായണന്‍, പ്രിയരാജ് വാണിയത്തൂര്‍, ടി ഹസ്സന്‍, കെ ടി രാജ് പ്രസംഗിച്ചു. റുക്‌സാന കക്കോടി നന്ദി പറഞ്ഞു. പൂജ തീര്‍ഥ, യാമി പാര്‍വതി, ജാന്‍വി പാര്‍വതി നൃത്തമവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി മേലാല്‍ മോഹനന്‍ (പ്രസി.), എ ബിജുനാഥ് (സെക്ര.), പ്രിയരാജ് വാണിയത്തൂര്‍ (ട്രഷ.), ടി ഹസ്സന്‍, ബാബുനാരായണ്‍ (വൈസ്. പ്രസി.), കെ ടി രാജ്, ആഷിഖ് (ജോ. സെക്ര). എന്നിവരെ തിരഞ്ഞെടുത്തു.

 

 

Latest