Connect with us

Kerala

ബൈക്കില്‍ കാല്‍ വെച്ചതിനെ ചൊല്ലി തര്‍ക്കം; പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു

ഇന്ന് രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളാണ് ആക്രമണത്തിനിരയായത്.

Published

|

Last Updated

പത്തനംതിട്ട |  തിരുവല്ല കുന്നന്താനത്ത് ബൈക്കില്‍ കാല്‍ വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു. സംഭവത്തിന് പിറകെ വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷ് സ്ഥലത്തുനിന്ന് രക്ഷപെട്ടു. കുത്തേറ്റ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളാണ് ആക്രമണത്തിനിരയായത്. വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ ഇവര്‍ കാലുവച്ചു. ഈ സമയത്താണ് അഭിലാഷ് എത്തി വിദ്യാര്‍ഥികളുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിനിടെ ഇയാള്‍ തിരികെ പോയി പേനാക്കത്തിയുമായി എത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വയറിനും നെഞ്ചിനുമാണ് കുത്തേറ്റത്.